കോഴിക്കോട്: അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന കോഴിക്കോട്ട് മെഡിക്കൽ കോളജിലെ പിജി വിദ്യാര്‍ഥികളുടെ പരാതിയില്‍ നടപടി. ആരോപണവിധേയരായ രണ്ട് അധ്യാപകരെ സ്ഥലംമാറ്റി.
ഡോ. അനിതാ കുമാരി, ഡോ. സിഐ സ്മിത എന്നിവര്‍ക്കെതിരെയാണ് സ്ഥലംമാറ്റിയത്. പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി.
പൊതുവേദിയിലും രോഗികളുടെ മുന്നിലും വച്ച് അധ്യാപകര്‍ നിരന്തരം അപമാനിച്ചുവെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. കോളജ് പ്രിന്‍സിപ്പലിനും പി ജി ഗ്രീവന്‍സ് സെല്ലിനുമായിരുന്നു വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. അവഹേളനവും പരസ്യഅധിക്ഷേപവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ വിഷാദ രോഗത്തിലായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. മെഡിക്കല്‍ പി ജി വിദ്യാര്‍ഥികളായ 12 പേരായിരുന്നു പരാതിക്കാര്‍.